ചണ്ഡിഗഢ്: കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരം രണ്ടാം ദിവസത്തിലേക്കു കടന്നതോടെ പഞ്ചാബിൽ ആറു ട്രെയിനുകൾ റദ്ദാക്കി. ട്രെയിൻ തടയൽ സമരം തുടങ്ങിയതോടെയാണ് ഗുർദാസ്പുർ ജില്ലയിലെ ബതാല റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ആറു ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്.
പ്രതിഷേധക്കാർ ട്രാക്ടറുകൾ റെയിൽപാളത്തിൽ കൊണ്ടുവന്ന് നിർത്തുകയായിരുന്നു. കൃഷിനാശത്തിനും റോഡ് പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനും ന്യായമായ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായി ഞായറാഴ്ചയാണ് കിസാൻ മസ്ദൂർ സംഘർഷ് സമിതി അനിശ്ചിതകാല സമരം ആരംഭിച്ചത്.