കോയമ്പത്തൂർ: മുംബൈയിൽ താമസിക്കുന്ന 43കാരിയായ കോളജ് അധ്യാപികയെ ബലാത്സംഗം ചെയ്തതായ പരാതിയിൽ മലയാളിയായ ബാങ്ക് ജീവനക്കാരനെതിരെ കോയമ്പത്തൂർ പൊലീസ് കേസെടുത്തു. പാലക്കാട് കാട്ടുച്ചേരി പുതിയങ്കം ആർ. ഗോപകുമാറിനെതിരെയാണ്(43) കേസ് എടുത്തിരിക്കുന്നത്.
കോയമ്പത്തൂരിലെ ഹോട്ടലിൽ യുവതിയെ ബലാത്സംഗം ചെയ്തതായാണ് പരാതി. 2015ൽ വനിത പ്രഫസർ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയ അവസരത്തിലാണ് ഗോപകുമാറുമായി പരിചയപ്പെടുന്നത്.