സിഡ്നി: സുരക്ഷാ പ്രശ്നങ്ങളുടെ പേരിൽ ആസ്ട്രേലിയയും ടിക്ടോക് നിരോധിക്കുന്നതായി സൂചന. അടുത്ത ആഴ്ചയോടെ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനമുണ്ടാകുമെന്നാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാനഡ, ഇന്ത്യ, പാകിസ്താൻ, തായ്വാൻ, ജോർഡൻ തുടങ്ങിയ രാജ്യങ്ങളും യു.എസ്, യു.കെ, ന്യൂസിലൻഡ് പാർലമെന്റുകളും ചൈനീസ് ആപ്പായ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം യൂറോപ്യൻ യൂനിയൻ കൗൺസിലും കമീഷനും ജീവനക്കാർക്ക് ടിക് ടോക് ഉപയോഗത്തിന് വിലക്കേർപ്പെടുത്തിയിരുന്നു.