വെസ്റ്റ് ബാങ്ക്: അധിനിവിഷ്ഠ വെസ്റ്റ് ബാങ്കിൽ രണ്ട് ഫലസ്തീനികളെ കൂടി ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. മുഹമ്മദ് അബൂബകർ അൽ ജുനൈദി, മുഹമ്മദ് സഈദ് നാസർ എന്നിവരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വെസ്റ്റ് ബാങ്കിലെ നബ്‍ലുസിലാണ് സംഭവം നടന്നിരിക്കുന്നത്. കൊലപാതകത്തിൽ പ്രതിഷേധിച്ച ഫലസ്തീനികൾക്ക് നേരെ ഇസ്രായേൽ സൈന്യം കണ്ണീർവാതക പ്രയോഗം നടത്തി.
റെയ്ഡിനിടെ രണ്ട് ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. ഈ വർഷം ഇതുവരെ 94 ഫലസ്തീനികളെയാണ് ഇസ്രായേൽ കൊലപ്പെടുത്തിയത്.