കാറിൽ ചാരായ കടത്ത്; 10 ലിറ്റർ ചാരായം പിടികൂടി

തിരുവനന്തപുരം: ഇന്നോവ കാറിൽ ചാരായം കടത്ത്. സുരക്ഷയ്ക്ക് തോക്ക്. അഞ്ചംഗസംഘം പോലീസ് അറസ്റ്റ് ചെയ്തു. പാലോട് ബ്രൈമൂർ ഇടിഞ്ഞാർ വനമേഖലയിൽ നിന്നാണ് കാറിൽ കടത്താൻ ശ്രമിച്ച 10 ലിറ്റർ നാടൻ ചാരായവും തോക്കുമായി ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം ദീപു വിലാസത്തിൽ ദീപു( 40), വാമനപുരം കരിവേലി എസ് കെ ഭവനിൽ ഷാജി (51), പാലോട് കള്ളിപ്പാറ വിലാസം വീട്ടിൽ വിഷ്ണു (33), ഭരതന്നൂർ ഷാജി നിവാസിൽ അരുൺ (44), ഭരതന്നൂർ തഴമ്പന്നൂർ കരിക്കകം നിഖിൽ ഭവനിൽ നിഖിൽ രാജ് (34) എന്നിവരെ പാലോട് പൊലീസ് പിടികൂടിയിരിക്കുന്നത്.

പാലോട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. നാടൻ ചാരായം കടത്തുന്നതിന് സുരക്ഷയ്ക്കായാണ് തോക്ക് ഉപയോഗിച്ചിരുന്നത്. തോക്കിന്റെ ലൈസൻസിനെ കുറിച്ചും നാടൻ ചാരായത്തിന്റെ ഉറവിടത്തെക്കുറിച്ചും അന്വേഷിച്ച് വരുന്നതായി ഇൻസ്പെക്ടർ പി ഷാജിമോൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *