മധുവധക്കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയും

മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ മണ്ണാർക്കാട് പ്രത്യേക കോടതി ഇന്ന് വിധി പറയും. കൊലപാതകം നടന്ന് 5 വർഷത്തിനു ശേഷമാണ് വിധി പറയുന്നത്.103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറുകയുണ്ടായി. ഇതിൽ മധുവിന്റെ ബന്ധുവും ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്.

കേസിൽ16 പ്രതികളുണ്ട്. അതേസമയം, വാദം പൂർത്തിയായതോടെ പൂർണ ആത്മവിശ്വാസത്തിലാണ് പ്രോസിക്യൂഷൻ. അനുകൂല വിധി തന്നെയാണ് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്. മധുവിന് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അമ്മ മല്ലിയും സഹോദരിയും.

Leave a Reply

Your email address will not be published. Required fields are marked *