കൊട്ടാരക്കര: കടം ചോദിച്ചതിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് എറണാകുളത്ത് ഇതര സംസ്ഥാനക്കാരന്റെ തലയടിച്ചു പൊട്ടിച്ചു. കൊട്ടാരക്കര സ്വദേശി സജി, പരിചയക്കാരനായ നാഗർകോവിൽ സ്വദേശി ആന്റണി രാജുവിനോട് 10 രൂപ കടം ചോദിച്ചതാണ് തർക്കത്തിന് തുടക്കം കുറിക്കുന്നത്. പണം ലഭിക്കാത്ത ദേഷ്യത്തിൽ സജി, ആന്‍റണി രാജുവിനെ ആക്രമിക്കുകയായിരുന്നു. ഇരുവരെയും പോലീസെത്തി കസ്റ്റഡിയിലെടുത്തു. ആന്റണിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.