ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ദാരുണാന്ത്യം

കവർധ: ഛത്തീസ്‌ഗഡിലെ കവർധയിൽ ഹോം തിയേറ്റർ പൊട്ടിത്തെറിച്ച് നവവരനും ബന്ധുവിനും ദാരുണാന്ത്യം. ഏപ്രില്‍ രണ്ടിന് കവർധ ജില്ലയിലെ രെംഗഖർ പ്രദേശത്തിന് സമീപത്തെ ചമാരി ഗ്രാമത്തിലാണ് ദാരുണ സംഭവം ഉണ്ടായത്. ഹേമേന്ദ്ര മെരാവി എന്നാണ് മരിച്ച നവവരന്‍റെ പേര്. ബന്ധുവിന്‍റെ പേര് ലഭ്യമല്ല. സംഭവത്തില്‍ ആറ് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടം നടക്കുന്നതിന് രണ്ട് ദിവസം മുന്‍പാണ് ഹേമേന്ദ്ര വിവാഹിതനായതെന്നാണ് വിവരം. വിവാഹ സമ്മാനമായി ഇയാള്‍ക്ക് ലഭിച്ചതാണ് പൊട്ടിത്തെറിച്ച ഹോം തിയേറ്റർ. ലഭിച്ച സമ്മാനത്തിന്‍റെ പെട്ടി തുറന്ന് പ്ലഗിൽ ഘടിപ്പിച്ച ഉടനെ തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടത്തിൽ ഹേമേന്ദ്ര സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്.സംഭവത്തിൽ ദുരൂഹതയുള്ള സാഹചര്യത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങീട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *