യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) പ്രകാരം തിങ്കളാഴ്ച പുലർച്ചെ ന്യൂ ഗിനിയ, പാപുവ ന്യൂ ഗിനിയ മേഖലയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
പ്രാദേശിക സമയം പുലർച്ചെ 3.04 ന് ഉപരിതലത്തിൽ നിന്ന് 62 കിലോമീറ്റർ താഴെയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ഏജൻസി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല, നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടില്ല.