കോട്ടയം : പോക്സോ കേസ് പ്രതിക്ക് മരണം വരെ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. കാഞ്ഞിരപ്പള്ളിയിൽ പന്ത്രണ്ട് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് പ്രതി അരുൺ സുരേഷിന് (29) ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് നടപടി. മരണം വരെ തടവു ശിക്ഷയ്ക്ക് പുറമേ പ്രതി 2,50,000 രൂപ പിഴ ഒടുക്കണമെന്നും കോടതി വിധിച്ചു.