ശിവഗംഗ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ നടുക്കുന്ന അപകടം. ശിവഗംഗയിലെ തിരുമഞ്ഞോലയ്ക്ക് സമീപം തമിഴ്നാട് സംസ്ഥാന ട്രാൻ സ്പോർട്ട് ബസും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. ശിവഗംഗയിലെ അപകടത്തിൽ മൂന്ന് സ്ത്രീകൾ മരിച്ചതായി ദേശീയ വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അപകടത്തിൽ നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം നടക്കുമ്പോൾ 47 പേരാണ് ബസിൽ യാത്ര ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി ശിവഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. അപകടത്തിൽ ബസിന്‍റെ ഉൾവശമടക്കം തകർന്നതിനാലാണ് കൂടുതൽ പേർക്ക് ഗുരുതരമായി പരിക്കേറ്റത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.