ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതായി റിപ്പോർട്ട്. അപകടത്തിൽ നിരവധിയാളുകൾക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ മസൂറി-ഡെറാഡൂൺ റോഡിലാണ് സംഭവം.
ഡ്രൈവർ ഉൾപ്പടെ 22 യാത്രികർ ബസിലുണ്ടായിരുന്നു. ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ഐടിബിപി) സഹായത്തോടെ പരിക്കേറ്റ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരിൽ മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.