ഗൂഡല്ലൂര്‍: 17-വയസ്സുകാരിയായ പെൺകുട്ടി വിഷം ഉള്ളില്‍ച്ചെന്നു മരിച്ച കേസില്‍ യുവാവിന് 17 വര്‍ഷം തടവ് ശിക്ഷ വിധിച്ചു കോടതി. ഗൂഡല്ലൂര്‍ നാടുകാണി സ്വദേശി രാജ്കുമാര്‍ (27) നെയാണ് ഊട്ടി സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2018-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുപ്പൂരിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തുവരുകയായിരുന്ന ഇയാള്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ നാടുകാണിസ്വദേശിയായ പെണ്‍കുട്ടിയെ വീട്ടില്‍ നിന്നിറക്കിക്കൊണ്ടുപോവുകയും അടുത്തുള്ള സ്വകാര്യ തേയിലത്തോട്ടത്തില്‍വെച്ച് ഇരുവരും വിഷം കഴിച്ചതുമാണ് കേസിനാസ്പദമായ സംഭവം.പെണ്‍കുട്ടി മരിച്ചെങ്കിലും ബോധരഹിതനായ രാജ്കുമാര്‍ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ദേവാല പോലീസ് സ്റ്റേഷനില്‍ പിന്നീട് നല്‍കിയ പരാതിയില്‍ ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. പ്രോസിക്യൂഷന് അഡ്വ. മുഹമ്മദ് ഹാജരായി.