വിമാനത്താവളത്തില്‍ വച്ച് ഹൃദയാഘാതം;യുവാവ് മരിച്ചു

കൊച്ചി: അവധിക്ക് നാട്ടിലെത്തി മടങ്ങുകയായിരുന്ന യുവാവ് വിമാനത്താവളത്തില്‍ വെച്ചുണ്ടായ ഹൃദയാഘാതം മൂലം മരിച്ചു. ഓസ്‍ട്രേലിയയില്‍ നഴ്‍സായ, ഇഞ്ചൂര്‍ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്‍ന ജോയിയുടെയും മകന്‍ അഭിഷേക് ജോസ് സവിയോ (37) ആണ് മരിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് അടിയന്തര പരിചരണം ലഭ്യമാക്കിയെങ്കിലും ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണപ്പെടുകയായിരുന്നു.

 

അഞ്ച് വര്‍ഷത്തിലധികമായി ഓസ്‍ട്രേലിയയിലെ ക്യൂന്‍സ്‍ലാന്റിലെ കെയിന്‍സില്‍ നഴ്‍സായ അഭിഷേക് ഒരാഴ്ചത്തെ അവധിക്കാണ് നാട്ടിലെത്തിയത്. മടക്കയാത്രയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കെയില്‍സിലെ മലയാളി അസോസിയേഷന്‍ ഭാരവാഹി കൂടിയായിരുന്നു അഭിഷേക്. ഭാര്യ ജോസ്‍ന ക്യൂന്‍സ്‍ലാന്റില്‍ നഴ്സാണ്. ഹെയ്‍സല്‍ (4), ഹെയ്‍ഡന്‍ (1) എന്നിവര്‍ മക്കളാണ്. സംസ്‍കാര ചടങ്ങുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *