തിരുവട്ടാർ: മക്കളെ സ്കൂളിൽ നിന്ന് വിളിക്കാൻ സ്കൂട്ടറിൽ പോയ വീട്ടമ്മയെ ആക്രമിച്ച് ഏഴു പവൻ ആഭരണം കവർന്ന സംഭവത്തിൽ മൂന്നുപേരെ തിരുവട്ടാർ പൊലീസ് അറസ്റ്റ് ചെയ്തു. ശുചീന്ദ്രം വഴുക്കംപാറ സ്വദേശി വിഘ്നേഷ് (20), കുളച്ചൽ ഉടയാർവിള സ്വദേശി നിതീഷ് രാജ് (22), ചെമ്പൊൻ വിള സ്വദേശി പ്രേംദാസ് (23) എന്നിവരെയാണ് പിടികൂടിയത്. ഇതിൽ വിഘ്നേഷ് മണ്ടയ്ക്കാട് കൊട സമയത്ത് കളിപ്പാട്ടം കച്ചവടത്തിന് വന്നപ്പോഴാണ് ഐസ് കച്ചവടം നടത്തിവന്ന കുളച്ചൽ സ്വദേശികളായ രണ്ടുപേരെയും പരിചയപ്പെട്ടത്. അവിടെ വെച്ച് മോഷണം തുടങ്ങാനുള്ള പദ്ധതി ആവിഷ്കരിക്കുകയും തുടർന്ന് നിതീഷ് രാജയുടെ ബൈക്കിൽ ഇവർ തൃപ്പരപ്പ് ഭാഗത്തേക്ക് പോകുമ്പോൾ തിരുവട്ടാർ മൂവാറ്റ് മുഖത്തുവെച്ച് വീട്ടമ്മയെ ആക്രമിച്ച് ആഭരണം മോഷ്ട്ടിക്കുകയുമായിരുന്നു.
You are Here
- Home
- വീട്ടമ്മയെ ആക്രമിച്ച് മാല കവർന്ന സംഭവം; പ്രതികൾ പിടിയിൽ