ആനക്കര: കാല്‍നടയാത്രികരായ ദമ്പതികളുടെ മേല്‍ മിനിലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഭര്‍ത്താവ് മരിച്ചു. കുമരനല്ലൂർ വെള്ളാളൂർ സ്വദേശി സത്യൻ (45) ആണ് മരിച്ചത്. പടിഞ്ഞാറങ്ങാടി തൃത്താല റോഡിൽ ശനിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.
എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറിയിലെ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സത്യന്റെ ജീവൻ രക്ഷിക്കാനായില്ല. വിദേശത്തു നിന്നും ഒരാഴ്ച മുമ്പാണ് സത്യന്‍ നാട്ടിലെത്തിയത്. തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.