മുണ്ടക്കയം: ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. പുഞ്ചവയൽ കല്ലക്കുന്നേൽ വീട്ടിൽ രഞ്ജിത് (27), പുഞ്ചവയൽ പാക്കാനം ദയാഭവനിൽ പ്രണവ് സി. വിജയാനന്ദ് (28), പുഞ്ചവയൽ കൊച്ചുമമ്പലത്ത് സുരേഷ് ഗോപി (48), പുഞ്ചവയൽ നൂലുവേലിൽ എൻ.ജെ. അജ്മൽ (28) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. പുഞ്ചവയൽ ഭാഗത്ത് പെട്ടി ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന ആളെ പ്രതികൾ തടഞ്ഞുനിർത്തി ചീത്തവിളിക്കുകയും മർദിക്കുകയും കരിങ്കല്ല് ഉപയോഗിച്ച് മുഖത്തിന് ഇടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പൊലീസ് കേസെടുക്കുകയും ഇപ്രതികളെ പിടികൂടുകയുമായിരുന്നു.
You are Here
- Home
- ഓട്ടോറിക്ഷ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; പ്രതികൾ പിടിയിൽ