കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. വിസാ നിയമങ്ങള്‍ ലംഘിച്ച 17 പ്രവാസികളെ കഴിഞ്ഞ ദിവസം അധികൃതര്‍ പിടികൂടിയാതായി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. വിവിധ രാജ്യക്കാരായ ഇവരില്‍ സ്‍ത്രീകളും ഉള്‍പ്പെടുന്നു.
തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്‍തിരുന്നവരും പിടിയിലായിട്ടുണ്ട്. ചെറിയ വരുമാനത്തിന് ജോലി ചെയ്‍തിരുന്നവരാണിവര്‍. ഒപ്പം താമസ, തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചവരും രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ടുപോകാതെ കുവൈത്തില്‍ തുടര്‍ന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. നിയമ നടപടികള്‍ക്ക് വിധേയമാക്കുന്നതിന് വേണ്ടി എല്ലാവരെയും ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്നില്‍ ഹാജരാക്കുമെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം പ്രസ്‍താവനയിലൂടെ അറിയിച്ചു.