ആലപ്പുഴ: എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. വൈക്കം സത്യഗ്രഹ സമര ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കാതെ വിട്ടുനിന്ന വിഷയത്തിലാണ് വിമർശനം. ചടങ്ങിൽ അവർ പങ്കെടുക്കേണ്ടതായിരുന്നു. മുഖ്യധാരയിൽ നിന്നും മാറി നിന്നത് ശരിയായില്ലെന്നും എൻഎസ്എസ് അനുയായികൾ നേതൃത്വത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നവരാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാലചക്രത്തെ പിന്നോട്ട് നയിക്കുന്ന എൻഎസ്എസ് നേതൃത്വം കാലഹരണപ്പെട്ടതാണെന്നും വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. നേതൃത്വത്തിൽ നിൽക്കുന്നവർ മാടമ്പിത്തരം കാണിക്കുന്നു എന്നു കരുതി നായർ സഹോദരൻമാരുടെ എല്ലാവരുടെയും നിലപാട് അങ്ങനെയാകില്ല. ഇവർ മാറി നിന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം തുറന്നടിച്ചു.
You are Here
- Home
- എൻഎസ്എസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി