പാലക്കാട്: മീനാക്ഷിപുരം സൂര്യപാറയിൽ സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോയി 75 പവനും പണവും കവർന്ന കേസിൽ മൂന്നുപേർകൂടി അറസ്റ്റിൽ. വണ്ടിത്താവളം അത്തിമണി സ്വദേശികളായ മനോജ് (31), ഒളിവിൽ കഴിയാൻ സഹായിച്ച അജിത് (23), തത്തമംഗലം സ്വദേശി രഞ്ജിത് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം എറണാകുളത്തു നിന്ന് പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. തൃശൂർ സ്വദേശിയായ വ്യാപാരി ഞായറാഴ്ച മധുരയിലെ ജ്വല്ലറിയിൽ ആഭരണം കാണിച്ച് ബസിൽ മടങ്ങുമ്പോഴായിരുന്നു കവർച്ച നടന്നത്.
You are Here
- Home
- 75 പവനും പണവും കവർന്ന കേസിൽ മൂന്നുപേർകൂടി പിടിയിൽ