അമേരിക്കയിൽ ചു​ഴ​ലി​ക്കാ​റ്റ്; ഏ​ഴ് പേ​ർ മ​രി​ച്ചു

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ ആ​ർ​ക്ക​ൻ​സ​യി​ലും ഇ​ല്ലി​നോ​യി​ലും വീ​ശി​യ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ൽ അ​ക​പ്പെ​ട്ട് ഏ​ഴ് പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് നാ​ശം​വി​ത​യ്ക്കാ​ൻ തു​ട​ങ്ങി​യ​ത്. വ​ട​ക്ക​ൻ ഇ​ല്ലി​നോ​യി​ലെ സം​ഗീ​ത നി​ശ ന​ട​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ചു​ഴ​ലി​ക്കാ​റ്റി​ൽ​പ്പെ​ട്ട് ആ​ർ​ക്ക​ൻ​സ സം​സ്ഥാ​ന​ത്ത് മ​ര​ണ​പ്പെ​ട്ട​ത് മൂ​ന്ന് പേ​രാ​ണ്. ക​ടു​ത്ത മ​ഴ​യി​ലും കാ​റ്റി​ലും അ​ക​പ്പെ​ട്ട് ഇ​ൻ​ഡ്യാ​ന​യി​ൽ മൂ​ന്ന് പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. നി​ര​വ​ധി വീ​ടു​ക​ളും കെ​ട്ടി​ട​ങ്ങ​ളും ത​ക​രു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *