വൈത്തിരി: വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കിൻഫ്ര പാർക്കിനുസമീപം വിൽപനക്കായി കൊണ്ടുവന്ന 1.8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. ഒഡിഷ സ്വദേശി ധരന്ദർ മഹ്ജി എന്ന റിങ്കു, വൈത്തിരി ചിറ്റേപ്പുറത്ത് വീട്ടിൽ സൂര്യദാസ് എന്ന സതി എന്നിവരെ വൈത്തിരി സബ് ഇൻസ്പെക്ടർ എം.കെ. സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.