കോഴിക്കോട്: നാരങ്ങാത്തോട് പതങ്കയത്ത് ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. തലയാട് സ്വദേശി അജൽ (18) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നിരിക്കുന്നത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അജൽ. മുക്കം ഫയർ ഫോഴ്‌സും കോടഞ്ചേരി പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.