റിയാദ്: ഫൈനൽ എക്സിറ്റ് അടിച്ച് നാല് വർഷമായിട്ടും നാടണയാൻ കഴിയാതിരുന്ന തമിഴ്നാട് സ്വദേശി റിയാദിൽ ജീവനൊടുക്കി. കന്യാകുമാരി ബെതെൽപ്പുറം മേക്കൻകറൈ സ്വദേശി പറന്തമാനെയാണ് (52) റിയാദ് ശുമൈസിയിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്. ആറു വർഷമായി ഇദ്ദേഹം നാട്ടിൽപോയിട്ടില്ല.
പിതാവ്: സെൽവമണി, മാതാവ്: രാമലക്ഷ്മി, ഭാര്യ: ജിനി, മക്കൾ: പവിത്ര, റോജ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഹനീഫ മുതുവല്ലൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.