ക്ഷേത്ര ഉത്സവത്തിനിടെ തർക്കം, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കൊളത്തൂരിൽ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു. കൊളത്തൂർ എരമംഗലം സ്വദേശി ബിനീഷ് (42)ആണ് മരണപ്പെട്ടത്. ക്ഷേത്ര ഉത്സവത്തിനിടെ ബിനീഷും നാട്ടുകാരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പിന്നീട് ക്ഷേത്ര പരിസരത്ത് വീണുകിടക്കുന്ന നിലയിലാണ് ബിനീഷിനെ കണ്ടെത്തിയത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബിനീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൾക്കൂട്ട മർദനമെന്ന ബന്ധുക്കളുടെ പരാതിയിൽ കാക്കൂർ പോലീസ് കേസ് എടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *