ഇടുക്കി: തമിഴ്നാട്ടിൽ വാഹന അപകടത്തിൽ ഒരു മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ സ്വദേശി അഖിൽ പരുക്ക് ഏൽക്കാതെ രക്ഷപെട്ടു. തേനി ജില്ലയിലെ ദേവദാനപ്പെട്ടിയിൽ വെച്ചാണ് അപകടം ഉണ്ടായത്.
തമിഴ്നാട്ടിൽ താമസിക്കുന്ന സഹോദരി മരിച്ചോള്‍ കാണാന്‍ പോയതാണ് പ്രസന്ന കുമാർ. യാത്രയ്ക്കിടെ നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില് തലയ്ക്ക് പരിക്കേറ്റാണ് പ്രസന്ന കുമാറിന്റെ മരണം. മൃതദേഹം ഇപ്പോൾ തേനി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.