പടക്കങ്ങൾക്കുള്ള നിരോധനം ഡൽഹിയിൽ മാത്രമല്ല  രാജ്യവ്യാപകമാണെന്ന്  സുപ്രീംകോടതി

പടക്കങ്ങൾക്കുള്ള നിരോധനം ഡൽഹിയിൽ മാത്രമല്ല രാജ്യവ്യാപകമാണെന്ന് സുപ്രീംകോടതി

ബേറിയവും നിരോധിത രാസവസ്തുക്കളും ചേർത്ത പടക്കങ്ങൾക്കുള്ള നിരോധനം ഡൽഹിയിൽ മാത്രമല്ലെന്നും രാജ്യവ്യാപകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ബേറിയം പടക്കങ്ങളുടെ നിരോധനം സംബന്ധിച്ച സുപ്രീംകോടതിയുത്തരവ് നടപ്പാക്കാൻ രാജസ്ഥാൻ സർക്കാരിന് നിർദേശം നൽകണമെന്ന ഹർജി പരിഗണിക്കവേയാണ് ജസ്റ്റിസ് എ.എസ്. ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

അതിനാൽ രാജസ്ഥാനുവേണ്ടി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും സുപ്രീംകോടതി പറഞ്ഞു.നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചുള്ള പടക്കങ്ങൾ പാടില്ലെന്ന് 2021-ൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതുസംബന്ധിച്ച് ഒട്ടേറെ നിർദേശങ്ങളും സുപ്രീംകോടതി ഇറക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *