ജാതി, മതം, പ്രണയം, ദുരഭിമാനം, ഒളിച്ചോട്ടം എന്നിവ മനുഷ്യർക്കിടയിൽ മാത്രമല്ല പട്ടികളുടെ ലോകത്തിലും ഉണ്ടായിരുന്നെങ്കിൽ?
ഡിസ്നി + ഹോട് സ്റ്റാർ നവംബർ 7 മുതൽ സ്ട്രീം ചെയ്യുന്ന വാലാട്ടി കൈകാര്യം ചെയ്യുന്നത് ഇത്തരമൊരു വ്യത്യസ്തമായ ഒരു പ്രമേയമാണ്.
ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ രചനയും സംവിധാനവും നിർവഹിക്കുന്ന വാലാട്ടിയിൽ മലയാളത്തിലെ പ്രമുഖ താരനിരയാണ് പട്ടികൾക്ക് ശബ്ദം നൽകിയിരിക്കുന്നത് .
റോയിയുടെ വീട്ടിൽ വളരുന്ന ടോമി എന്ന ഗോൾഡൻ റിട്രീവറും ഒരു
ബ്രാഹ്മണ കുടുംബത്തിലെ അമലു എന്ന കോക്കർ സ്പാനിയലും തമ്മിലുണ്ടാകുന്ന പ്രണയത്തിലാണ് കഥ ആരംഭിക്കുന്നത്.
തുടർന്നുള്ള രംഗങ്ങൾ ഒരു കോമഡി അഡ്വെഞ്ചർ പ്രണയകഥയുടെ രീതിയിലാണ് വാലാട്ടി അവതരിപ്പിച്ചിരിക്കുന്നത്. ടോമി മൂലം അമലു ഗർഭം ധരിച്ചു എന്ന “ഞെട്ടിക്കുന്ന വാർത്ത” പ്രശ്നങ്ങളെ വീണ്ടും സങ്കീർണമാക്കി. ഒടുവിൽ ഒരു ലവ് സ്റ്റോറിയിലെ പ്രണയജോഡികളെപ്പോലെ ടോമിയും അമലുവും ഒളിച്ചോടാൻ തീരുമാനിക്കുന്നതാണ് കഥയിലെ വഴിത്തിരിവ്.
പ്രണയകഥ കൂടാതെ പട്ടികളെചൊല്ലിയുള്ള നിലവിലുള്ള ഒച്ചപ്പാടുകളെയും അവയ്ക്കു പിന്നിലുള്ള രാഷ്ട്രീയ ദുരുദ്ദേശങ്ങളെയും
വാലാട്ടി കഥയുടെ ഭാഗമാക്കുന്നുണ്ട് .