നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 16,695 പേർ അറസ്​റ്റിൽ

നിയമലംഘനം; സൗദിയിൽ ഒരാഴ്ചക്കിടെ 16,695 പേർ അറസ്​റ്റിൽ

സൗദിയിൽ വിവിധ പ്രദേശങ്ങളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 16,695 ഓളം വിദേശികളെ അറസ്​റ്റ്​ ചെയ്തു. ഒക്‌ടോബർ 26 മുതൽ നവംബർ ഒന്ന്​ വരെ രാജ്യത്തുടനീളം സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത റെയ്​ഡിലാണ്​ അറസ്​റ്റ്​ നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

10,518 താമസ നിയമലംഘകരും 3,953 അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചവരും 2,224 തൊഴിൽ നിയമലംഘകരും അറസ്​റ്റിലായവരിൽ ഉൾപ്പെടുന്നു. രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 783 പേരെ അറസ്​റ്റ്​ ചെയ്തു.

ഇതിൽ 57 ശതമാനം യമനികളും 42 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരും ഉൾപ്പെടുന്നു. 32 പേർ സൗദി അറേബ്യയിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ-തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും നിയമലംഘനം മറച്ചുവെക്കുകയും ചെയ്​ത 18 പേരെ അറസ്റ്റ് ചെയ്തു.

ആകെ 49,890 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 42,358 പുരുഷന്മാരും 7,532 സ്ത്രീകളുമാണ്. ഇവരിൽ 43,535 നിയമലംഘകരുടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിന് അവരുടെ നയതന്ത്ര ഓഫീസുകളുമായി ബന്ധപ്പെട്ടു. 1,995 നിയമലംഘകരെ യാത്രാടിക്കറ്റ്​ റിസർവേഷന പൂർത്തിയാക്കാൻ റഫർ ചെയ്തു. 8,603 നിയമലംഘകരെ നാടുകടത്തി.

Leave a Reply

Your email address will not be published. Required fields are marked *