ദേശീയതലത്തിൽ ബി.ജെ.പി.യെ നേരിടാനാണ് ‘ഇന്ത്യ’ സഖ്യമെന്നും ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഹകരിക്കില്ലെന്നും സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
ബി.ജെ.പി.യെ ഭരണത്തിൽനിന്ന് നീക്കാൻ എല്ലാ പ്രതിപക്ഷപാർട്ടികളും ഒന്നിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായാണ് ദേശീയതലത്തിൽ തൃണമൂലുമായി സഹകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. സഖ്യം 400-ലേറെ സീറ്റ് നേടുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഉത്തർപ്രദേശിലെ 80 സീറ്റിലും ബി.ജെ.പി. ജയിക്കുമെന്നും ഹിന്ദുസ്ഥാൻ ടൈംസ് ലീഡേഴ്‌സ് സമ്മിറ്റിൽ സംസാരിക്കവേ മന്ത്രി അവകാശപ്പെട്ടു.
ബംഗാളിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മുമ്പ് പാർട്ടിക്ക് സാന്നിധ്യമില്ലായിരുന്നു. ഇപ്പോൾ ജനങ്ങൾ കാര്യങ്ങൾ തിരിച്ചറിയുന്നുണ്ട്. യു.പി.യിൽ ബി.ജെ.പി.യുടെ വോട്ടടിത്തറ വർധിച്ചു.