കേരളത്തിന്റെ ഭാവിവികസനത്തിനായി സഹകരണമേഖലയെ പ്രൊഫഷണലായി സജ്ജമാക്കുന്നതിന് ഗവേഷണത്തിനും പഠനത്തിനും വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് സഹകരണ -രെജിസ്ടർഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേരളത്തിന്റെ വികസനത്തിന് പരമപ്രധാനം സഹകരണ മേഖലയിലെ പണം ഉപയോഗിച്ചുകൊണ്ടുള്ള ശരിയായ രീതിയിലുള്ള വളർച്ചയാണ് പണം ഗുണകരമായി വിനയോഗിക്കുന്നതിന് ആസൂത്രിതമായ ഇടപെടലുകൾക്ക് ആസൂത്രിതമായ ഇടപെടലുകളാണ് വേണ്ടതെന്നും അതിനുള്ള സംവിധാനങ്ങളാണ് സജ്ജമാകുന്നതെന്നും കേരളീയം പരിപാടിയിൽ കേരളത്തിലെ സഹകരണ മേഖലയെ സംബന്ധിച്ച സെമിനാറിൽ വ്യക്തമാക്കി.
സഹകരണ രംഗത്തെ കേരളത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. വികസനത്തിൽ സഹകരണരംഗത്തെ പങ്കാളിത്തം എത്തിക്കുന്നതിനുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്. സ്‌പെയിൻ അടക്കുമള്ള രാജ്യങ്ങളിൽ സഹകരണ രംഗം അവിടുത്തെ ജിഡിപിക്ക് നൽകുന്ന സംഭാവന വളരെ വലുതാണ്, ആ മാതൃകയിലേക്ക് നീങ്ങുന്നതിനെക്കുറിച്ചാണ് കേരളം ചിന്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഫാർമേഴ്‌സ് പ്രൊഡ്യൂസിങ്ങ് ഓർഗനൈസേഷനുകളും പ്രാഥമിക സഹകരണ ബാങ്കുകളുമായി കൂടുതൽ യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സംവിധാനം ഒരുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ഗ്രാമീണ മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് ഗുണകരമാവുന്ന ഒന്നായി ഇത് മാറാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കി.
ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെ അത്താണിയായി പ്രവർത്തിക്കുന്ന സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കരുത്ത് വെളിപ്പെടുത്തുകയും പുതിയ കാലത്തേക്കുള്ള പദ്ധതികൾ രൂപപ്പെടുത്തുകയുമാണ് സെമിനാറിലൂടെ ലക്ഷ്യമിട്ടത്.കാർഷിക ഗ്രാമവികസന ബാങ്കും കേരളബാങ്കും തമ്മിൽ ലയിപ്പിക്കുന്നത് കർഷകർക്ക് ഗുണകരമാവുമെന്നുള്ള നിർദ്ദേശം നബാർഡ് ചെയർമാൻ കെ . വി ഷാജി സെമിനാറിൽ നിർദേശിച്ചു.ഈ നിർദേശം സംസ്ഥാന സർക്കാർ ചർച്ചചെയ്യുമെന്ന് മന്ത്രി അറിയിച്ചു. സെമിനാറിൽ സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി കേരളത്തിന്റെ സഹകരണ മേഖലയെ സംബന്ധിച്ച വിഷയാവതരണം നടത്തി.
നബാർഡ് ചെയർമാൻ കെ വി ഷാജി, ഗണേഷ് ഗോപാൽ (ഇന്റർ നാഷണൽ കോ ഓപ്പറേറ്റീവ് അലയൻസ്) , ഡോ : സൈമൽ എസീം (കോഓപ്പറേറ്റീവ് യൂണിറ്റ് തലവൻ ഐ.എൽ.ഒ) , ശംഭു പ്രസാദ് (കോ ഓപ്പറേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ മാനേജ്മെന്റ്) മൈക്കൽ ലസാമിസ്, കേരളബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി, വനിതാ ഫെഡ് ചെയർ പേഴ്സൺ കെ.ആർ വിജയ തുടങ്ങിയവർ വിഷയങ്ങൾ അവതരിപ്പിച്ചു.