ജനങ്ങളുമായി ഒന്നിച്ച് നിന്ന് മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുമെന്ന് മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ്. സംസാഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ ബാലഘട്ടിൽ മാധ്യപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കമൽനാഥ്.
“സംസ്ഥാനത്ത് എല്ലാ വിഭാഗം ജനങ്ങളും കഷ്ടപ്പെടുന്നു. ഓരോ വിഭാഗവും ബുദ്ധിമുട്ടിലാണ്. എല്ലാവരും ഇന്ന് മധ്യപ്രദേശിന്റെ നേർചിത്രം തിരിച്ചറിയുകയാണ്. ജനങ്ങളുമായി ഒരുമിച്ച് നിന്ന് മധ്യപ്രദേശിന്റെ ഭാവി ഭദ്രമാക്കും. ഞങ്ങളുടെ സീറ്റിനെക്കുറിച്ച് ഒട്ടും ആശങ്കയില്ല. മധ്യപ്രദേശിലെ വോട്ടർമാരിൽ പൂർണ വിശ്വാസമുണ്ട്- കമൽനാഥ് പറഞ്ഞു.