മക്കയിലെ വിശുദ്ധ പള്ളിയിലെ മിനാരങ്ങളിൽ പുതിയ ചന്ദ്രക്കലകൾ സ്ഥാപിച്ചു. ആകെ 13 മിനാരങ്ങളാണ് പള്ളിയിലുള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട്. ഒമ്പത് മീറ്ററാണ് ചന്ദ്രക്കലയുടെ ഉയരം. അതിെൻറ അടിഭാഗത്തിെൻറ വിതീ രണ്ട് മീറ്ററുമാണ്. എല്ലാ മിനാരങ്ങളുടെയും മുകളിൽ സുവർണ ചന്ദ്രക്കലകളാണ് സ്ഥാപിച്ചത്.
കാർബൺ ഫൈബർ കൊണ്ടാണ് ചന്ദ്രക്കല നിർമിച്ചത്. വളരെ മോടിയും ചാരുതയുമാണ് ഇതിനുള്ളത്. ചന്ദ്രക്കലയുടെ ഭംഗി കാത്തു സൂക്ഷിക്കുന്നതിനായാണ് സ്വർണ നിറം പൂശിയത്. ഉറപ്പും ദൃഢതയും വർധിപ്പിക്കുന്നതിനായി അകം ഉയർന്ന നിലവാരത്തിലുള്ള ഇരുമ്പു കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.