ഡൽഹി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ ജനുവരി 22ന് ശ്രീകോവിലിനുള്ളിൽ പ്രതിഷ്ഠിക്കേണ്ട പ്രധാന വിഗ്രഹത്തെ വഹിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കുമെന്ന് സൂചന. പ്രോട്ടോക്കോൾ മാറ്റിവച്ചുകൊണ്ട് പ്രധാനമന്ത്രി വിഗ്രഹം ഇപ്പോൾ പ്രതിഷ്‌ഠിച്ച താത്‌ക്കാലിക സ്ഥലത്തു നിന്ന് 500 മീറ്റർ ദൂരം നടന്നാണ് വിഗ്രഹം ശ്രീകോവിലിലെത്തിക്കുക.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അദ്ദേഹത്തെ അനുഗമിക്കും. ആർ എസ് എസ് മേധാവി മോഹൻ ഭഗവത് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
രാവിലെ 11.30നും 12.30നും ഇടയിൽ നടക്കുന്ന ‘പ്രാൺ പ്രതിഷ്ഠ’ പൂജയിലെ (വിഗ്രഹം ആദ്യമായി കണ്ണുതുറക്കുന്നതിന് മുമ്പ് നടത്തുന്ന ചടങ്ങ്) ‘യജമാനനും'(പ്രധാനി) പ്രധാനമന്ത്രിയായിരിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ തന്ത്രിമാർ പൂജയിൽ പങ്കെടുക്കും. പ്രധാന വിഗ്രഹത്തിനൊപ്പം അഞ്ചടി ഉയരമുള്ള മറ്റൊന്നുകൂടി ശ്രീകോവിലിനുള്ളിൽ പ്രതിഷ്‌ഠിക്കും.