അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ ശൈഖ്​ സായിദിന്‍റെ പേര്​

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ ശൈഖ്​ സായിദിന്‍റെ പേര്​

അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിന്​ രാഷ്ട്രപിതാവ്​ ശൈഖ്​ സായിദ്​ ബിൻ സുൽത്താൻ ആൽ നഹ്​യാന്‍റെ പേര്. സായിദ് അന്താരാഷ്ട്ര വിമാനത്താവളം എന്ന പുതിയ നാമം അടുത്തവർഷം ഫെബ്രുവരി ഒമ്പത് മുതല്‍ നിലവില്‍ വരുമെന്ന് അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു.

യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ്​ ആൽ നഹ്​യാനാണ്​ പുനര്‍നാമകരണത്തിന് ഉത്തരവിട്ടത്. ബുധനാഴ്ച മുതല്‍ വിമാനത്താവളത്തിൽ പുതുതായി നിർമാണം പൂർത്തിയാക്കിയ ടെര്‍മിനല്‍-എ പ്രവര്‍ത്തനം തുടങ്ങാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പേരുമാറ്റം സംബന്ധിച്ച തീരുമാനമെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *