ഓട്ടം ഫെയറിന്റെ റജിസ്‌ട്രേഷൻ ആരംഭിച്ചു

ഓട്ടം ഫെയറിന്റെ റജിസ്‌ട്രേഷൻ ആരംഭിച്ചു

ബഹ്‌റൈനിലെ ഏറ്റവും വലിയ പ്രദർശന പരിപാടികളിൽ ഒന്നായ ഓട്ടം ഫെയറിന്റെ റജിസ്‌ട്രേഷൻ ആരംഭിച്ചതായി സംഘാടകർ അറിയിച്ചു. https://bit.ly/46zX6Iu എന്ന വെബ്‌സൈറ്റ് മുഖേനയാണ് റജിസ്‌ട്രേഷൻ നടത്തേണ്ടത്.

ഇൻഫോർമ മാർക്കറ്റ്‌സ് സംഘടിപ്പിക്കുന്ന പ്രദർശനം ഡിസംബർ 21 മുതൽ 29 വരെ സഖീർ ഏരിയയിലെ പുതിയ ബഹ്‌റൈൻ ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിൽ നടക്കും. പ്രദർശനത്തിലേക്കുള്ള പ്രവേശനം തീർത്തും സൗജന്യമായിരിക്കും.18,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള അത്യാധുനിക വേദിയിൽ 18 രാജ്യങ്ങളിൽ നിന്നുള്ള 680ലധികം ബൂത്തുകളാണ് ഇത്തവണ ഒരുക്കുന്നത്.

തായ്‌ലൻഡ്, ചൈന, മൊറോക്കോ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പുതിയ പവിലിയനുകളും ഉണ്ടാകുമെന്ന് സംഘാടകർ വ്യക്തമാക്കി. ജിസിസിയിൽ നിന്ന് 165,000-ലധികം സന്ദർശകരെ പ്രതീക്ഷിക്കുന്നതായി എക്‌സിബിഷൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.

ലോകത്തിന്റെ നാനാഭാഗത്തുനിന്നും ബഹ്‌റൈനിലേക്ക് വരുന്ന വ്യാപാരികൾ തങ്ങളുടെ രാജ്യത്തെ മികച്ച ഉൽപന്നങ്ങൾ കൊണ്ടുവരുന്ന പ്രദർശന കേന്ദ്രം വലിയൊരു വിപണിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *