റായ്പുർ: ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച എംഎൽഎയെ പാർട്ടിയിൽ നിന്നും പുറത്താക്കി കോൺഗ്രസ്. അന്തഗഡ് എംഎൽഎ അനൂപ് നാഗിനെതിരെയാണ് പാർട്ടി കടുത്ത നടപടി സ്വീകരിച്ചത്.
ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അനൂപിന് സീറ്റ് നൽകിയിരുന്നില്ല. ഇതേതുടർന്ന് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു അനൂപിന്റെ പ്രഖ്യാപനം.
ചത്തീസ്ഗഡ് കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജിന്റെ നിർദേശപ്രകാരമാണ് നാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് ഛത്തീസ്ഗഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.