“തങ്കമണി”യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

“തങ്കമണി”യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

രതീഷ്‌ രഘുനന്ദന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപ് ഇപ്പോൾ അഭിനയിച്ചത്. D-148 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റിൽ കഴിഞ്ഞ മാസം പുറത്തുവിട്ടു.

“തങ്കമണി” എന്നാണ് സിനിമയുടെ പേര്. സിനിമ ഒരുക്കിയിരിക്കുന്നത് എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ്. സിനിമയുടെ സെക്കൻഡ് ലുക് പോസ്റ്റർ ഇന്നലെ പുറത്തുവിട്ടു

ഇന്ത്യൻ സിനിമയിലെ തന്നെ 4 മികച്ച ഫൈറ്റ് മാസ്റ്റേഴ്സ് തങ്കമണിക്ക് ഫൈറ്റ് കൊറിയോഗ്രാഫി ചെയ്യാൻ ഒന്നിക്കുന്നു എന്ന പ്രത്യേയക്ത ചിത്രത്തിന് ഉണ്ട്.. സ്റ്റണ്ട് ശിവ, സുപ്രീം സുന്ദർ,രാജശേഖർ, മാഫിയ ശശി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് ആക്ഷൻ ഒരുക്കുന്നത്.

സിനിമയുടെ ചിത്രീകരണം പൂർത്തിയായി.   അവസാനഘട്ട ചിത്രീകരണം ആഗസ്റ്റ് 11ന് ആരംഭിച്ചു. മൂന്നാം ഷെഡ്യൂൾ കട്ടപ്പനയിലും പരിസരപ്രദശങ്ങളിലുമായി ആണ് നടന്നത്. ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളത്. നീത പിളള, പ്രണിത സുഭാഷ്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു എന്നിവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിലെയും തമിഴിലെയും വൻ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

നവംബറിൽ ചിത്രം പ്രദർശനത്തിന് എത്തിയേക്കും. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്ന് ആണ് ചിത്രം നിർമിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *