ഈ വർഷത്തിന്റെ മൂന്നാം പാദത്തോടെ അടിയന്തര സാഹചര്യങ്ങളോടുള്ള ശരാശരി പ്രതികരണസമയം രണ്ടുമിനിറ്റും 24 സെക്കൻഡുമായി കുറയ്ക്കാൻ സാധിച്ചതായി പോലീസ് അറിയിച്ചു, ജനറൽ ഡിപ്പാർട്ടമെന്റ് ഓഫ് ഓപ്പറേഷൻസിന്റെ പ്രകടന വിലയിരുത്തൽ യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
ഇതേ കാലയളവിൽ 22,37,016 ഫോൺ വിളികളാണ് സേനയുടെ അടിയന്തര നമ്പറിലേക്ക് (999) ലഭിച്ചത്. ഇതിൽ 22,01,981 ഫോൺ വിളികളോട് 10 സെക്കന്റിനകം കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടുണ്ട്.
എമിറേറ്റിലെ സുരക്ഷ നിലനിർത്തുന്നതിൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, പട്രോൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ വഹിക്കുന്ന പങ്കിനെ പോർട്‌സ് അഫയേഴ്സ് അസിസ്റ്റന്റ് കമാൻഡർ – ഇൻ -ചീഫ് മേജർ ജനറൽ പൈലറ്റ് അഹമ്മദ് മുഹമ്മദ് ബിൻ താനി പ്രശംസിച്ചു.