കുടുംബ കഥകൾ നമുക്ക് ഏറെ പരിചിതമാണ്. എന്നാൽ മലയാളികൾ ഇതുവരെ കാണാത്ത ഒരു വിചിത്ര കുടുംബ കലഹം വരച്ചു കാണിക്കുകയാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഒക്ടോബർ 25 മുതൽ സ്ട്രീം ചെയുന്ന Masterpeace. ചെറിയ പൊട്ടിത്തെറികൾ വലിയ പൊട്ടിച്ചിരികളുടെ മലപടക്കത്തിന് തിരി കൊളുത്തുന്ന Masterpeaceൽ നമ്മൾ സിനിമ സ്‌ക്രീനിൽ കണ്ട താരങ്ങളുടെ തികച്ചും വ്യത്യസ്തമായ പ്രകടനമാണ്. വേറിട്ട ഭാവങ്ങളിലൂടെ സ്വയം കഥകളായി മാറുന്നു ഓരോ കഥാപാത്രങ്ങളും.
ഒരു മുട്ട മഞ്ഞ സിഫോൺ സാരി കൊണ്ട് കുടുംബ ബന്ധങ്ങളുടെ അളവെടുക്കുന്ന
“Over-Riyacting Riya” ആയി എത്തുന്ന Nithya Menen, നെഹ്രുവിനു ശേഷം സ്വയം പ്രഖ്യാപിത ചേരിചേരാ നയത്തിലൂടെ ബന്ധങ്ങൾക്കു ഏറ്റ കുറച്ചിലുകൾ ഇല്ലെന്നു ഉറപ്പുവരുത്തുന്ന “Balancing Binoy” ആയി എത്തുന്ന Sharaf U Dheen, മൗനം ഒത്തു തീർപ്പിനു ഭൂഷണം എന്ന് കരുതി നിശബ്ദ ഇടപെടലുകൾ നടത്തുന്ന “Silent Lisamma” ആയി എത്തുന്ന Shanthi Krishna, യുദ്ധ മുന്നണിയിൽ ആയിരുനെങ്കിലും തീൻ മേശയിൽ സമാധാനത്തിന്റെ സാധ്യത കണ്ടെത്തുന്ന “Muted Chandichan” ആയി എത്തുന്ന Renji Panicker, ദൈവത്തിന്റെയും അപ്പൻ എന്ന് സ്വയം പ്രഖാപിക്കുന്ന “Godfather Kuryachan” ആയി എത്തുന്ന Ashokan, പിന്നെ ആക്ടിങ്ങിന്ടെയും ഓവർ ആക്ടിങ്ങിന്ടെയും ഇതുവരെ കാണാത്ത മഹത്തായ ഭാവങ്ങൾ കാട്ടിത്തരുന്ന Aniyamma ആയി എത്തുന്ന Maala Parvathi. ഇവർ നിങ്ങളുടെ ചുറ്റും അല്ല നിങ്ങളുടെ ഉള്ളിൽ തന്നെ ഉണ്ട്.
കുടുംബജീവിതത്തെക്കുറിച്ചുള്ള പൊതു ധാരണകളും, ഒരു സംതൃപ്‌ത കുടുംബം എന്ന ആശയവും, വിവാഹമോചനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളും തുടർന്നുള്ള എപ്പിസോഡുകളിൽ വിഷയമാകുന്നു. സെൻട്രൽ അഡ്വർടൈസിംഗിന്റെ ബാനറിന് കീഴിൽ മാത്യു ജോർജ് നിർമ്മിച്ച്, ശ്രീജിത്ത് എൻ സംവിധാനം ചെയ്ത Masterpeace ഒക്ടോബർ 25 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയുന്നു!