പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് (2023 ഒക്ടോബര്‍ 26 ന്) മഹാരാഷ്ട്രയും ഗോവയും സന്ദര്‍ശിക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് പ്രധാനമന്ത്രി അഹമ്മദ്നഗര്‍ ജില്ലയിലെ ഷിര്‍ദിയില്‍ എത്തിച്ചേരും, അവിടെ അദ്ദേഹം ശ്രീ സായിബാബ സമാധി ക്ഷേത്രത്തില്‍ പൂജയും ദര്‍ശനവും നടത്തും. ക്ഷേത്രത്തിലെ പുതിയ ദര്‍ശന ക്യൂ കോംപ്ലക്സിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും.
ഉച്ചകഴിഞ്ഞ് 2 മണിക്ക്, പ്രധാനമന്ത്രി നിലവന്ദേ അണക്കെട്ടിന്റെ ജലപൂജന്‍ നിര്‍വഹിക്കുകയും അണക്കെട്ടിന്റെ ഒരു കനാല്‍ ശൃംഖല രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
ഉച്ചകഴിഞ്ഞ് 3:15 ന് പ്രധാനമന്ത്രി ഷിര്‍ദിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കും, അവിടെ അദ്ദേഹം ആരോഗ്യം, റെയില്‍, റോഡ്, എണ്ണ, വാതകം തുടങ്ങിയ മേഖലകളില്‍ 7500 കോടി രൂപയുടെ ഒന്നിലധികം വികസന പദ്ധതികളുടെ ഉദ്ഘാടനവും സമര്‍പ്പണവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും.
വൈകുന്നേരം 6:30 മണിയോടു കൂടി പ്രധാനമന്ത്രി ഗോവയിലെത്തും, അവിടെ അദ്ദേഹം 37-ാമത് ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്യും.