സൗദിയിൽ ഒരാഴ്ചയ്ക്കിടെ നിയമലംഘകരായ 15,453 പേർ അറസ്റ്റിലായി. ഈ മാസം 12 മുതൽ 18 വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിക്കപ്പെട്ടത്. ഇതിൽ താമസ കുടിയേറ്റ നിയമം ലംഘിച്ച 9,865 പേരും അതിർത്തി നിയമം ലംഘിച്ച 3,610 പേരും തൊഴിൽ നിയമം ലംഘിച്ച 1,978 പേരും ഉൾപ്പെടും.
നിയമലംഘകരിൽ ഭൂരിഭാഗവും യെമൻ, ഇത്യോപ്യൻ രാജ്യക്കാരാണ്. ഇന്ത്യ ഉൾപ്പെടെ മറ്റു രാജ്യക്കാർ 3% മാത്രം. നിയമലംഘകർക്ക് ജോലിയോ താമസമോ ഗതാഗത സൗകര്യമോ നൽകുന്നവർക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ പിഴയുമാണ് ശിക്ഷ.