സ്റ്റേജ് യു.എ.ഇ. ഒൻപതാമത് നവരാത്രി സംഗീതോത്സവം ദുബായ് കറാമയിലെ എസ്.എൻ.ജി. ഹാളിൽ സംഘടിപ്പിച്ചു. ശനിയാഴ്ച നടന്ന പരിപാടി സ്റ്റേജ് യു.എ.ഇ. മുഖ്യരക്ഷാധികാരി എൻ.മുരളീധരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സംഗീത വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെ യു.എ.ഇ.യിലെ 90-ലേറെപ്പേർ രാവിലെ മുതൽ രാത്രിവരെ നടന്ന സംഗീതോത്സവത്തിൽ കച്ചേരികൾ അവതരിപ്പിച്ചു.
വൈകീട്ടുനടന്ന പൊതുസമ്മേളനത്തിൽ മാധവൻ കിഴക്കൂട്ട് മുഖ്യാതിഥിയായിരുന്നു. തുടർന്ന് എസ്.സോമലക്ഷ്മി പ്രധാനകച്ചേരി അവതരിപ്പിച്ചു. ചേർത്തല സി.എസ്.ശ്യാം (വയലിൻ), ഗുരുവായൂർ കൃഷ്ണപ്രസാദ് (മൃദംഗം), ശ്രുതിനാഥ് രാജേശ്വരി (ഘടം) എന്നിവരായിരുന്നു പക്കമേളത്തിൽ.