സൗദിയിൽ ഇനി ഏതുരാജ്യത്തെ ലൈസൻസിലും വണ്ടി ഓടിക്കാം

സൗദിയിൽ ഇനി ഏതുരാജ്യത്തെ ലൈസൻസിലും വണ്ടി ഓടിക്കാം

സൗദിയിൽ ഇനി പ്രവാസികൾക്ക് സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോ​ഗിച്ച് വാഹനമോടിക്കാം. ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്കാണ് ഇതിന് അനുമതി ലഭിക്കുക. പുതിയ നിയമപ്രകാരം ഡ്രൈവർ തസ്തികയിൽ എത്തുന്നവർക്ക് മൂന്ന് മാസമാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ അനുമതി.

അം​ഗീകൃത കേന്ദ്രത്തിൽ നിന്ന് സ്വന്തം രാജ്യത്തെ ലൈസൻസ് തർജ്ജമ ചെയ്ത് കരുതിയാൽ മതി. ഏത് വിഭാ​ഗത്തിൽപ്പെട്ട ലൈസൻസാണോ കൈയിലുള്ളത് ആ വിഭാ​ഗത്തിലെ വാഹനമാണ് ഒടിക്കാൻ അനുമതിയുള്ളത്.

നേരത്തെ സന്ദർക വിസയിൽ എത്തുന്നവർക്കും ഈ സൗകര്യമുണ്ടായിരുന്നു. ഇവർക്ക് ഒരു വർഷമാണ് സ്വന്തം രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോ​ഗിച്ച് വാഹനമോടിക്കാൻ അനുമതിയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *