യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ നൽകുന്നത് നിർത്തലാക്കി

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ നൽകുന്നത് നിർത്തലാക്കി

യുഎഇയിൽ മൂന്ന് മാസത്തെ സന്ദർശക വീസകൾ (വീസിറ്റ് വീസ) നൽകുന്നത് നിർത്തിവച്ചതായി റിപോർട്ട്. മൂന്ന് മാസത്തെ വീസകൾ ഇനി ലഭ്യമല്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (ഐസിപി) കോൾ സെന്റർ എക്സിക്യൂട്ടീവ് പറഞ്ഞതായി   റിപോർട്ട് ചെയ്തു.

മൂന്ന് മാസത്തെ എൻട്രി പെർമിറ്റ് കുറച്ച് മാസങ്ങൾക്ക് മുൻപ് വരെ ലഭ്യമായിരുന്നെങ്കിലും ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു. യുഎഇയിലെ സന്ദർശകർക്ക് 30 അല്ലെങ്കിൽ 60 ദിവസത്തെ വീസയിൽ വരാനാകുമെന്ന് ട്രാവൽ ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ പറഞ്ഞു.

പെർമിറ്റുകൾ നൽകാൻ അവർ ഉപയോഗിക്കുന്ന പോർട്ടലിൽ മൂന്ന് മാസത്തെ സന്ദർശക വീസ അഭ്യർത്ഥിക്കാനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമല്ല. കോവിഡ് -19 വ്യാപിച്ച സമയത്ത് മൂന്ന് മാസത്തെ സന്ദർശക വീസ നിർത്തലാക്കി പകരം 60 ദിവസത്തെ വീസ അവതരിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *