ഇസ്രായേൽ-ഫലസതീൻ സംഘർഷത്തിൽ അപലപിച്ച് രാഹുൽ ഗാന്ധി. ഗസ്സയിലെ കൂട്ടകുരുതിയതെയും ഹമാസ് ആക്രമണത്തെയും രാഹുൽ കുറ്റപ്പെടുത്തി. കുട്ടികൾ ഉൾപ്പടെ ആയിരക്കണക്കിന് നിരപരാധികളെയാണ് കൊന്നൊടുക്കുന്നത്.
ഭക്ഷണം വെള്ളവും വൈദ്യുതിയും നിഷേധിക്കുന്നത് മാനവരാശിക്കെതിരായ കുറ്റം. നിരപരാധികളായ ഇസ്രായേലികളെ കൊന്നതും ബന്ദികളാക്കിയതും കുറ്റകരമാണെന്നും ഫലസതീൻ ഇസ്രായേൽ സംഘർഷത്തിന് അറുതിയാകണമെന്നും രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഗസ്സയിലെ വിവിധയിടങ്ങളിൽ ഇസ്രായേൽ സൈന്യം ഇപ്പോഴും ആക്രമണം തുടരുകയാണ്. വെസ്റ്റ് ബാങ്കിലെ നൂർഷാം അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുന്ന് ഫലസതീനികൾ കൊല്ലപ്പെട്ടു.