ഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഘട്ടിലെ രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 53 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചത്. നേരത്തെ മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തുവിട്ടിരുന്നു.
ഛത്തീസ്ഘട്ടിൽ 30 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചത്. ഇന്നലെ വൈകിട്ടോടെ 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോൺഗ്രസ് സ്ഥാനാർഥികളായി. ആകെ 90 മണ്ഡലങ്ങളാണ് ഛത്തീസ്ഘട്ടിലുള്ളത്. ഏഴു സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോൺഗ്രസിൻറെ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുള്ളത്.
ഛത്തീസ്ഘട്ടിന് പുറമെ മധ്യപ്രദേശിലെ 144 സീറ്റുകളിലും തെലങ്കാനയിൽ 55 സീറ്റുകളിലും കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്.