ഒമാന്‍ വനിതാ ദിനത്തില്‍ പലസ്തീനിലെ സ്ത്രീകള്‍ക്ക് പ്രശംസയുമായി ഒമാന്‍ സുല്‍ത്താന്റെ ഭാര്യയും പ്രഥമ വനിതയുമായ അസ്സയ്യിദ അഹ്ദ് അബ്ദുല്ല ഹമദ് അല്‍ ബുസൈദി. ഒമാനി വനിതാ ദിനാചരണത്തിന്‍ഫെ ഭാഗമായുള്ള ആശംസയിലാണ് പലസ്തീന്‍ സ്ത്രീകളെ കുറിച്ച് പരാമര്‍ശിച്ചത്.
ബോംബുകള്‍ക്കും നാശനഷ്ടങ്ങള്‍ക്കും ഇടയില്‍ ശക്തമായി നിലകൊള്ളുന്ന പലസ്തീനിലെയും ഗാസയിലെയും സഹോദരിമാരെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പലസ്തീനിലെ സഹോദരിമാര്‍ക്ക് സമാധാനവും സ്ഥിരതയും സുരക്ഷയും നല്‍കുന്നതിന് സര്‍വ്വശക്തനായ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണെന്നും പ്രഥമ വനിത കൂട്ടിച്ചേര്‍ത്തു.