യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ

യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ

യാത്രക്കാർക്ക് മികച്ച ആഹാരം ഉറപ്പുനൽകാൻ സൊമാറ്റോയുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി). ഇതുവഴി യാത്രക്കാർക്ക് ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാവുന്നതാണ്. ഐആർസിടിസിയുടെ ഇ-കാറ്ററിംഗ് പോർട്ടൽ വഴി മുൻകൂറായാണ് ഭക്ഷണം ഓർഡർ ചെയ്യേണ്ടത്.

ആദ്യഘട്ടത്തിൽ ന്യൂഡൽഹി, പ്രയാഗ്രാജ്, കാൺപൂർ, ലക്‌നൗ, വാരാണസി എന്നീ അഞ്ച് റെയിൽവേ സ്‌റ്റേഷനുകളിൽ മാത്രമാണ് സൊമാറ്റോയുടെ സേവനം ലഭിക്കുക. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി യാത്രക്കാർക്കായി പ്രത്യേക സേവനങ്ങളും ഓഫറുകളുമാണ് അവതരിപ്പിച്ചിരിക്കുന്നത്. വ്രതമനുഷ്ഠിക്കുന്ന യാത്രക്കാർക്കായി പ്രത്യേക നവരാത്രി താലികൾ ഉൾപ്പെടുത്തിയായി ഐആർസിടിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *