ഈ വർഷം ആദ്യപകുതിയിൽ ദുബായിയുടെ സാമ്പത്തിക മേഖല 3.2 ശതമാനം വളർച്ചകൈവരിച്ചു.ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് ഇക്കാര്യം എക്സിൽ കുറിച്ചത്. സാമ്പത്തികമേഖലയുടെ മൊത്തം മൂല്യം 22,380 കോടി ദിർഹത്തിലെത്തി.
വരുംവർഷങ്ങളിൽ ജി.ഡി.പി. വളർച്ച ഇരട്ടിയാക്കാനും ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി ദുബായിയുടെ സ്ഥാനം ഉറപ്പിക്കാനുമായുള്ള ദുബായ് സാമ്പത്തിക അജൻഡ ഡി33 സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.